എന്താണ് പൗരത്വ ഭേദഗതി നിയമം?

0

*പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. രാജ്യം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം *


2024 ലോകസഭ ഇലക്ഷന് ഒരു ആയുധമായി പൗരത്വ ബിൽ  മോദി സർക്കാർ കണക്കാക്കുന്നു.
ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെയാണ് പൗരത്വ ഭേദഗതി നിയമമായി മാറുന്നത്. 1955ലെ പൗരത്വ നിയമത്തിലാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ്‌ മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി വരുത്തുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്തപ്പെടാതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥരായ അനധികൃത കുടിയേറ്റക്കാരേക്കുറിച്ചുള്ള നിര്‍വ്വചനം ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും. ഈ ആറ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് തരത്തിലുള്ള പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരു രീതിയിലും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്ന നിലപാട്. ഇത് തങ്ങളുടെ പ്രദേശത്തിന്റെ സാസ്കാരികവും ഭാഷാപരവുമായ തനിമയെ അട്ടിമറിച്ചേക്കുമെന്നും വലിയ രീതിയിൽ അഭയാർത്ഥികളുടെ ഒഴുക്കുണ്ടാകുമെന്നുമാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന വാദം. എന്നാൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഒഴിവാക്കി നിയമത്തിൽ മതപരമായ വിവേചനം കൊണ്ടുവന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്.ആർക്കൊക്കെ ഭേദഗതി ബാധകമാകും ?

മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ വന്നവർക്കാണ് ഈ ആനുകൂല്യം.

പ്രതിഷേധം എന്തിന് ?

ഇസ്ലാം മത വിശ്വാസികൾ ഒഴികെയുള്ള മതവിഭാഗത്തിന് പരിഗണന നൽകി മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതാണ് ബിൽ. എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് ഇത്.

കേന്ദ്രസർക്കാർ പറയുന്നതെന്ത് ?

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിംഗ്യൻ മുസ്ലീംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.
മുസ്ലീങ്ങളെയൊഴികെ മറ്റെല്ലാ മതവിഭാഗങ്ങളിലേയും അഭയാര്‍ത്ഥികളെ ഉള്‍പെടുത്തുന്നതിലൂടെ രാജ്യത്തെ മുസ്ലീങ്ങളുടെ സ്വത്വത്തേയും അസ്തിത്വത്തേയും ബില്‍ ചോദ്യം ചെയ്യുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ വിമര്‍ശനം. ഇതര മതവിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിലൂടെ മുസ്ലീങ്ങള്‍ ഇന്ത്യയിലെ രണ്ടാം തരം പൗരന്‍മാരാണെന്ന് നിയമപരമായി സ്ഥാപിക്കാനുള്ള ശ്രമം, ഭരണഘടനയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്ക് ഏല്‍ക്കുന്ന ഏറ്റവും വലിയ മുറിവുകളില്‍ ഒന്നാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാവര്‍ക്കും തുല്യതയ്ക്കായുള്ള മൗലിക അവകാശമുണ്ടെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദത്തെ, ബില്‍ മുസ്ലീം അപരവല്‍ക്കരണത്തിലൂടെ ലംഘിക്കുന്നുവെന്ന് നിരീക്ഷണമുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ ഈ ആശയം തിരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്ര സങ്കല്‍പത്തിലേക്കുള്ള അടുത്ത ചുവടുവെയ്പാണ് പൗരത്വഭേദഗതി ബില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം.