ചാലയില്‍ പാല്‍ വണ്ടി 10 കടകള്‍ ഇടിച്ചുതകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം

0

ചാല: ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെയാണ് തകര്‍ത്തത്.

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംഭവസ്ഥലത്തുള്ള ആളുകൾ പറയുന്നത്.

വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസികൾ പറഞ്ഞു. എടക്കാട് പോലീസ് എത്തി.ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.