ശബരിമല തീർത്ഥാടകരുടെ വാഹനാപകടം: ഗുരുതര പരിക്കേറ്റ കുട്ടി മരിച്ചു

0

കോട്ടയം : ശബരിമല തീ‍ർത്ഥാടക‍രുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഘമിത്രയാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ എരുമേലി സർക്കാർ ആശുപത്രിയിലാണ്. എരുമേലി കണ്ണിമലയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണ് ഇവർ. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.  പരിക്കേറ്റ കുറച്ച് പേർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കുറച്ച് പേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.