മൊബൈൽ ഫോണിൽ മുങ്ങിയിരിക്കുന്ന കുട്ടിപട്ടാളങ്ങൾ…

0

“ആ ഫോൺ ഒന്ന് താതുവെച്ച്, പോയി പഠിക്കു മക്കളെ…”

ഇന്ന് ഓരോ കുടുംബങ്ങളിൽനിന്നും, ഉയർന്നു വരുന്ന വാക്കുകൾ ആണ് “ആ ഫോൺ താതു വെക്കു മക്കളെന്ന്…” കോവിഡ് എന്ന മഹാമാരികൊണ്ട്, സ്കൂളുകൾ അടച്ചു പൂട്ടി കിടന്നപ്പോൾ, “ചക്കി പൂച്ചയുടെ കഥകൾ” കേൾക്കാൻ, നമ്മുടെ എല്ലാം, മക്കൾ മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിന്റെ മുന്നിലോ ഇരുന്ന്കൊടുക്കേണ്ടി വന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ, നമ്മുടെ കുട്ടികളെ( എല്ലാവരും ഉൾപ്പെടും) മൊബൈൽ ഫോണിന്റെ അടിമകൾ ആക്കി മാറ്റിയിരിക്കുന്നു. തല കുമ്പിട്ടിരിക്കുന്ന മനുഷ്യകോലങ്ങൾ ആയി മാറിയിരിക്കുന്നു. ഒരു സെക്കന്റ് സമയം പോലും, ഈ കുഞ്ഞു വസ്തു ഇല്ലാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്, ലോകത്തിലെ മനുഷ്യരേ മാറ്റികളഞ്ഞു.

ലോകം ഇന്ന് മൊബൈൽ ഫോൺ കൊണ്ട് കയ്യ്പിടിയിൽ ഒതുക്കി തീർത്തു. ലോകത്തിൽ നടക്കുന്ന വാർത്തകളും വീശേഷങ്ങളും, നിമിഷനേരം കൊണ്ട് നമുക് ലഭ്യമാകുന്നു. സോഷ്യൽ മീഡിയായുടെ കടന്നുവരവുകൊണ്ട്, ഒരുപാട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായി. കുട്ടികളുടെ കളികൂട്ടുകാരനായി “ഗൂഗിൾ ” വന്നു . എന്ത് സംശയങ്ങളും, അറിവുകളും ഗൂഗിൾ വഴി ലഭ്യമാകുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ , ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയൊക്കെ, നമുക്കെല്ലാംപുതിയ പഴയ കൂട്ടുകാരെ കിട്ടി.

അങ്ങനെ, സ്കൂൾ കാലഘട്ടങ്ങളിൽ ഒന്നിച്ചു പഠിച്ചവരെ കണ്ടുകിട്ടി. അങ്ങനെ ജീവിതത്തിന്, പുതിയ വർണ്ണങ്ങൾ നൽകി. ഒരിക്കലും, നേരിട് കാണുവാൻ പറ്റാത്തവർ വരെ, നമ്മുടെ കൂട്ടുകാരായി. “പാൽ അടുപ്പത് വെച്ചിട്ട് തിളച്ചോ”, എന്ന് എപ്പോളും നോക്കുന്നപോലെ, വാട്സ്ആപ് നോക്കികൊണ്ടെയിരിക്കണം.വാട്സ്ആപ് സ്റ്റാറ്റസ് നോക്കിയാൽ, ആള് ജീവനോടെ
ഉണ്ടോ എന്ന് മനസിലാക്കാം. സ്കൂൾ, കോളേജുകളിലെ പ്ലേഗ്രൗണ്ടുകൾ കാട്പിടിച്ചുകിടക്കുന്നു. ആർക്കും, കളികേണ്ട, ഫോണിലും, പ്രേമ സല്ലാപത്തിൽ ഏർപ്പെടുകയോ, മയക്കുമരുന്ന്കൾ ഉപയോഗിക്കുകയോ
ചെയ്ത് ജീവിതം നശിപ്പിക്കുന്നു.

കയ്യ് വിരൽ, കണ്ണ്, നമ്പർ എന്നിങ്ങനെയുള്ള പാസ്‍വേഡ് കൾ കൊണ്ട്, ആരും കാണാതിരിക്കാൻ, നമ്മുടെയൊക്കെ ഫോണുകൾ, ഒരു അസറ്റ് (private property) ആക്കി മാറ്റിയിരിക്കുന്നു. എല്ലാവർക്കും എന്റെ സ്വന്തം എന്ന ലേബലിൽ ആയിരിക്കുന്നു മൊബൈൽ ഫോൺ.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ട്, സ്കൂൾ കുട്ടികളുടെ പഠനതിന് ആവശ്യമായ എല്ലാ കാര്യങ്ങളും നിമിഷനേരം കൊണ്ട് ലഭിക്കുന്നു. കുട്ടികൾകും മുതിർന്നവർക്കും ഇവ കൊണ്ട് ഒട്ടേറെ ഗുണവും ദോഷവും ഉണ്ടാക്കുന്നു. കാലത്തിന് അനുസരിച്ചു മാറിയേ പറ്റു എന്നല്ലേ പറയാറ്‌. എന്നാൽ അധികമായാൽ അമൃതും വിഷമാണ് താനും. വീടുകളിൽ നിന്നും ലാൻഡ്ഫോൺ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ആ പഴയ നോക്കിയ ഫോൺ മതിയായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഇന്ന് ബന്ധങ്ങൾ കുറഞ്ഞു. സംസാരവും. വ്യക്തമായി ആശയങ്ങൾ പങ്ക് വെക്കാതെ, ഷോർട് ലെറ്റർ കൊണ്ട് മെസ്സേജുകൾ പങ്കു വെക്കുന്നു. ഇന്നത്തെ കുട്ടികൾ ഏറ്റവും അധികമായി ഉപയോഗിക്കുന്ന വാക്ക് IDK ( I don’t know) ആണ്. അവരുടെ ചിന്തകൾ മാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ, ഈ നിമിഷത്തേക്കുള്ള, കാര്യങ്ങൾകായി മാത്രം ജീവിക്കുന്നു എന്ന് തോന്നി പോകും.

മൊബൈൽ ഫോൺന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും…

ആധുനിക ലോകത്തിൽ, ഏതു കാര്യങ്ങൾക്കും ഉണ്ടാകും ഗുണദോഷ വശങ്ങൾ. അതിൽ ഗുണങ്ങൾ അറിയുവാൻ ആണ് എല്ലാവർക്കും താൽപ്പര്യവും.

പ്രയോജനം…

  1. വിവരങ്ങളുടെയും ആശയവിനിമയത്തിന്റെയും ഉറവിടം
  2. വിനോദം
  3. ചെറുതും പോർട്ടബിൾ
  4. ക്യാമറ
  5. അടിയന്തരാവസ്ഥയിൽ ജീവൻ രക്ഷിക്കുക
  6. കാലാവസ്ഥാ അപ്ഡേറ്റ് പരിശോധിക്കുക
  7. പണം ലാഭിക്കുക
  8. ജിപിഎസ് സ്ഥാനം
  9. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ആക്സസ്
  10. അലാറവും ഓർമ്മപ്പെടുത്തലുകളും
  11. നമ്മുടെ ആരോഗ്യം ട്രാക്ക് ചെയ്ത് മെച്ചപ്പെടുത്തുക
  12. വിലാസ പുസ്തകവും കോൺടാക്റ്റുകളും, കാൽക്കുലേറ്ററും ഫ്ലാഷ് ലൈറ്റും
  13. ഓൺലൈൻ ബാങ്കിംഗും സാമ്പത്തികവും
  14. വലിയ സംഭരണവും മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ഡാറ്റ പങ്കിടലും കൈമാറലും
  15. ഓൺലൈൻ ഷോപ്പിംഗ്
  16. എല്ലാത്തിനും ആപ്പുകൾ
  17. ലോക ഇവന്റുകളുടെ മുകളിൽ ബന്ധം നിലനിർത്തുക
  18. പഠനവും ഗവേഷണവും

ദോഷകരമായ ഫലങ്ങൾ…

  1. അസ്വസ്ഥമായ ബ്രെയിൻ പ്രവർത്തനം
  2. പഠനത്തിൽ നിന്നുള്ള ശ്രദ്ധ
  3. അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള ആദ്യകാല എക്സ്പോഷർ
  4. പൊണ്ണത്തടിയും മറ്റ് അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത
  5. ഉറക്കം തടസ്സപ്പെടുത്തൽ
  6. മുഴകൾ
  7. ” ടെക്സ്റ്റ് നെക്ക്”. ദിവസത്തിൽ മണിക്കൂറുകളോളം നിങ്ങളുടെ ഫോണിലേക്ക് നോക്കുന്നത് നിങ്ങളുടെ കഴുത്തിൽ ഗുരുതരമായ സമ്മർദ്ദം ചെലുത്തും
  8. കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ
  9. അപകടങ്ങൾ ഉണ്ടാക്കുക
  10. ബന്ധുക്കളിൽ നിന്നുള്ള അകലം
  11. സെൽ ഫോണുകളിൽ തട്ടിപ്പ്
  12. സമയനഷ്ടം
  13. ആരോഗ്യ പ്രശ്നം (ശാരീരികവും മാനസികവും)
  14. സാമൂഹിക ഒറ്റപ്പെടൽ
  15. പണം പാഴാക്കൽ
  16. സൈബർ ഭീഷണിയും ആസക്തിയും
  17. സുരക്ഷാ പ്രശ്നങ്ങൾ
  18. ബാറ്ററി പൊട്ടിത്തെറിക്കാം
  19. മീറ്റിംഗ് കുറയ്ക്കുക
  20. പ്രവൃത്തിദിനങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല
  21. തെറ്റായ കോളുകളും സന്ദേശങ്ങളും
  22. അധാർമിക പ്രവർത്തനങ്ങൾ
  23. യുവാക്കളുടെ കുറ്റകൃത്യം

ഇനിയും ഒട്ടേറെ ഗുണദോഷങ്ങൾ ഉണ്ടാകും. മുതിർന്നവർ ഉൾപ്പടെ, ഇന്ന് മൊബൈൽ ഫോണിൽ, ആണ് സമയം ചിലവഴിക്കുന്നത്. വിവിധ ഗെയിംകളിൽ മുഴുകിയിരിക്കുന്നു. അത് വഴി പണം നക്ഷ്ട്ടപ്പെടുന്നു. മുതിർന്നവർ ഇപ്പോൾ കൃഷികാര്യങ്ങളിൽ പോലും ശ്രദ്ധവെക്കാറില്ല. ആഹാരത്തിന് പ്രാധാന്ന്യം നൽകുന്നില്ല. എല്ലാവരും മൊബൈൽ ഫോണിൽ തല കുമ്പിട്ടിരിക്കുന്നു. പ്രകൃതിയെ അറിയുന്നില്ല. വായന കുറഞ്ഞു. ക്യാപ്സ്യൂൾകൾക്കു വേണ്ടി പരതുന്നു. ശരിക്കും , മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു നേട്ടവും ഇല്ല. ദോഷങ്ങൾ മാത്രം. എന്തോ നമുക് ലഭിക്കും എന്നുള്ള മൂഡ വിചാരത്തിൽ നമ്മളൊക്കെ മൊബൈൽ ഫോണിൽ കുട്ടികളോടൊപ്പം മുങ്ങിയിരിക്കുന്നു. ഫോൺ ഇല്ലാത്തവനെ കളിയാക്കുന്നു. അവനെ ഒറ്റപ്പെടുത്തുന്നു. വെറും വിരൽ തുമ്പിൽ നമ്മളെ പൂട്ടപ്പെടുത്തിയിരിക്കുന്നു.

കുട്ടികളിൽ, കണ്ണാടി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ ലോകത്തിലേക് ഇനിയും ഇനിയും പുതിയ അപ്ലിക്കേഷൻസുമായി ഓരോ മൊബൈൽ കമ്പനികളും വന്നു കൊണ്ടേയിരിക്കും. അതിന്റെ പിന്നിലായി നമ്മളൊക്കെ അണിചേരും. മൊബൈൽ ഫോൺ ആവശ്യത്തിനായി ഉപയോഗിക്കാം. ഒരു നിമിഷം ആ ഫോൺ താഴെവെച്ച്, സ്‌നേഹത്തോടെ ഒരു പുഞ്ചിരി നൽകാം. സ്നേഹിക്കാം, ആത്മാർത്ഥയോടെ. ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.