ദേശീയ പൗരത്വ ബില്‍ രാജ്യസഭയില്‍ പാസ്സായി; ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്

0

ന്യൂഡൽഹി ∙ പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയും പാസാക്കി. 125 പേർ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ 105 പേർ എതിർത്തു വോട്ടു രേഖപ്പെടുത്തി. ബിൽ പാസാക്കാൻ 105 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ബില്‍ പാസായ ഇന്ന് ഇന്ത്യയുടെ ചിരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്ലിന്‍മേലുള്ള ചര്‍ച്ചക്കിടെയാണ് ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തിന്റെയും വടക്കുകിടക്കൻ സംസ്ഥാനങ്ങളിൽ ഉയരുന്ന ശക്തമായ എതിർപ്പിനുമിടെയാണ് ബിൽ പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. 124 അംഗങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു. 99 അംഗങ്ങള്‍ അനുകൂലിച്ചു. 99 അംഗങ്ങള്‍ അനുകൂലിച്ചു. സിപിഎം എം.പി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് വിവിധ ഭേദഗതികളും വോട്ടിനിട്ട് തള്ളി. രണ്ടു ദിവസം മുമ്പ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രോഹിൻഗ്യകളെ എന്തുകൊണ്ട് പൗരത്വ (ഭേദഗതി) ബില്ലിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ചിലർ ചോദിക്കുന്നത്. രോഹിൻഗ്യകൾ നേരിട്ട് ഇന്ത്യയിൽ എത്താറില്ല. ബംഗ്ലാദേശിലേക്കു പോകുന്ന അവർ അവിടെ നിന്നാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നത്. പൗരത്വ (ഭേദഗതി) ബിൽ, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവയൊന്നും മുസ്‌ലിം വിരുദ്ധമല്ല. രാജ്യത്തെ കോടിക്കണക്കിന് മുസ്‌ലിം വനിതകൾക്ക് അവകാശങ്ങൾ നൽകാനാണ് മുത്തലാഖ് നിയമം. ജമ്മുകശ്മീരിൽ മുസ്‌ലിമുകൾ മാത്രമാണോ ജീവിക്കുന്നത്? ജമ്മുകശ്മീർ എല്ലാ മതവിശ്വാസികൾക്കും വേണ്ടിയുള്ളതാണ്. ശിവസേന ഇന്നലെ പൗരത്വ (ഭേദഗതി) ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഇപ്പോൾ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞ ഒരു രാത്രി കൊണ്ട് എന്താണ് സംഭവിച്ചതെന്ന് അവർ ജനങ്ങളോട് പറയണം. ഇന്ത്യയുടെ ആശയം എന്താണെന്ന് തന്നെ പഠിപ്പിക്കേണ്ട. ഞാൻ ഈ രാജ്യത്താണ് ജനിച്ചത്, ഈ രാജ്യത്തു തന്നെ മരിക്കുകയും ചെയ്യും. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവനകൾ സമാനമാണ്. ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ (ഭേദഗതി) ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്ന് രാജ്യസഭയിൽ മറുപടി പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

പൗരത്വ (ഭേദഗതി) ബിൽ പാസായത് രാജ്യത്തിന്റെ ബഹുത്വത്തിനു മേൽ സങ്കുചിത ചിന്താഗതിക്കാരുടെയും വർഗീയ ശക്തികളുടെയും വിജയമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 5000 അര്‍ധ സൈനികരെ അയച്ചിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ അസമിലെ ഗുവഹാട്ടിയില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.