കാത്തിടാം കേരളത്തെ; നൃത്താവിഷ്കാരവുമായി താരങ്ങൾ

0

കൊറോണ വൈറസിനെ നാം ഒറ്റകെട്ടായി നേരിടേണ്ട സമയമാണിപ്പോൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചും ഒരു പരിധിവരെ നാം കൊറോണയിൽ നിന്നും രക്ഷനേടുന്നുണ്ട് ഇതിനായി പല ബോധവത്കരണ വിഡിയോകളും പുറത്തിറങ്ങുന്നുണ്ട്. ലോക്ക്ഡൗൺ ആയതിനാൽ തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം ബോധവൽക്കരണ പരിപാടികളുമായി എത്തുകയാണ് സിനിമാതാരങ്ങൾ. പലരും സോഷ്യൽ മീഡിയ വഴി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്. നൃത്താവിഷ്കാരത്തിലൂടെ കൊറോണ നേരിടേണ്ടത് എങ്ങനെയെന്ന് വിവരിക്കുകയാണ് ഒരു കൂട്ടം നടിമാർ.

സിനിമാതാരങ്ങളായ ദിവ്യ ഉണ്ണി, മിയ, രചന നാരായണൻകുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് കൊറോണ പ്രതിരോധത്തെക്കുറിച്ചുളള നൃത്ത വിഡിയോയിൽ അണിനിരന്നിരിക്കുന്നത്. കൈകഴുകേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ചാണ് ചുവടുകളിലൂടെ ഇവർ വിവരിക്കുന്നത്.

സഞ്ജയ് അംബാല പറമ്പത്താണ് ഈ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹമാണ്. നാദം മുരളിയാണ് സം​ഗീത സംവിധാനം നിർവഹിച്ചതും ​ഗാനം ആലപിച്ചതും.