കേരളത്തനിമയിൽ സണ്ണി ലിയോണിയും കുടുംബവും: ചിത്രങ്ങൾ വൈറൽ

0

നല്ല മലയാളിപെണ്ണായി കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സണ്ണിലിയോണിന്റെയും താരത്തിന്റെ കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സണ്ണി ലിയോണിയും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. കേരളത്തനിമയിൽ റിസോർട്ട് ഒരുക്കിയ സദ്യ ആസ്വദിക്കുന്ന സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറലായി മാറിയത്.

പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എംടിവിയുടെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് സന്ദർശനം.