മരണത്താൽ മരവിച്ച് ലോകം: കോവിഡ് ബാധിതരുടെ എണ്ണം 22.5 ലക്ഷം കടന്നു; മരണം 1,54,108

0

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,241 ആ​യെ​ന്നാ​ണ് ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ലോ​ക​ത്താ​ക​മാ​നം 22,50,119 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മ​ര​ണ നി​ര​ക്കി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലുംഅമേരിക്കയാണ് മു​ന്നി​ൽ.

7,09,735 പേ​ർ​ക്ക് അമേരിക്കയിൽ കോ​വി​ഡ് ബാ​ധി​ച്ച​പ്പോ​ൾ 37,154 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. സ്പെ​യി​നി​ൽ 1,90,839 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,72,434 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,47,969 പേ​ർ​ക്കും ജ​ർ​മ​നി​യി​ൽ 1,41,397 പേ​ർ​ക്കു​മാ ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. സ്പെ​യി​നി​ൽ വൈ​റ​സ് ബാ​ധി​ച്ച് 20,002 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ഇ​റ്റ​ലി​യി​ൽ 22,745 ഉം ​ഫ്രാ​ൻ​സി​ൽ 18,681ഉം ​ജ​ർ​മ​നി​യി​ൽ 4,352ഉം ​പേ​ർ​ മര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ബ്രി​ട്ട​നി​ൽ 1,08,692 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ളത്.​ ഇ​വി​ടെ 14,576 പേ​രാണ് മരിച്ചത്. ര​ണ്ടാം ഘ​ട്ട രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ ചൈ​ന​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,290 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. 82,719 പേ​ർ​ക്കാ​ണ് ചൈ​ന​യി​ൽ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.