നൃത്തസംവിധായകൻ ചെന്നൈ ശ്രീധരൻ മാസ്റ്റർ അന്തരിച്ചു

0

കൊയിലാണ്ടി: അരനൂറ്റാണ്ടുകാലത്തോളം തെന്നിന്ത്യൻ സിനിമകളിൽ നൃത്തസംവിധായകനായി തിളങ്ങിയ നാട്യകലാരത്‌നം ചെന്നൈ ശ്രീധരൻ മാസ്റ്റർ(86) അന്തരിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് സത്യാ നിവാസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ദക്ഷിണേന്ത്യയിലെ പ്രഗല്ഭ സിനിമാ സംവിധായകരായ ശങ്കർ, ശശികുമാർ, ഹരിഹരൻ ഉൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്തസംവിധാനമൊരുക്കിയത് ഇദ്ദേഹമായിരുന്നു. പ്രേം നസീർ, കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, വിജയകാന്ത്, ശ്രീദേവി, ഉണ്ണി മേരി, മേനക, ഗൗതമി, തുടങ്ങിയ താരങ്ങൾക്ക് നൃത്തചുവടുകൾക്ക് പകർന്നിട്ടുണ്ട്‌. പ്രശസ്ത സംവിധായകരായ ‘ശങ്കർ, ശശികുമാർ ,ഹരിഹരൻ’ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്‌.

പ്രേം നസീർ നായകനായ സിനിമയ്ക്ക് കോറസ് പാടിയും ഒരു സീൻ അഭിനയിച്ചുമാണ് സിനിമയിലെക്ക് പ്രവേശിച്ചത്.തമിഴ് നൃത്തസംവിധായകനായ ദണ്ഡായുധപാണി പിള്ളയുടെ ശിഷ്യനായി ഭരതനാട്യം അഭ്യസിച്ചു. ഇതൊടെപ്പം സിനിമയിലെ ഗ്രൂപ്പ് ഡാൻസിൽ സ്ഥിരം അംഗമായി. വൈജയന്തിമാല ഡാൻസ് ഗ്രൂപ്പിന്റെ ചണ്ഡാലിക, സംഘ തമിഴ് മാ ലൈബാലെ ഗ്രൂപ്പിലെ സ്ഥിരം അംഗമായി. പുത്രകാമേഷ്ടി എന്ന സിനിമയിലുടെയായിരുന്നു നൃത്തസംവിധായകനായി മാറിയത്.

നഖക്ഷതങ്ങൾ, വൈശാലി, വടക്കൻ വീരഗാഥ, പരിണയം, വെങ്കലം തുടങ്ങിയ നിരവധി സിനിമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ശ്രീധരൻ മാസ്റ്റർ ആയിരുന്നു. ഒരു തലൈ രാഗം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നൃത്തസംവിധായകനും ശ്രീധരൻ മാസ്റ്ററാണ്.

അരങ്ങാടത്ത് മലരി കലാമന്ദിരത്തിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചുവരുകയായിരുന്നു. 1934 ജനുവരി എട്ടിന് തൃശ്ശൂർ പേരാമംഗലത്തായിരുന്നു ജനനം. പിതാവ്: വേലായുധൻ. അമ്മ: നാണി. ഭാര്യ: സതീദേവി. മക്കൾ: ഗോപിനാഥ് (കോറിയോഗ്രാഫർ), സുഭാഷിണി (ആർട്ടിസ്റ്റ്). മരുമക്കൾ: ആനന്ദൻ (ബിസിനസ്), ലിജന. സഹോദരി ജാനകി (തൃശ്ശൂർ).