ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും

0

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എക്പ്രസ് വേയാണിത്. 246 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി-ദൗഹ-ലാൽസോട്ട് ആണ് ആദ്യഘട്ടത്തിൽ കമ്മീഷൻ ചെയ്യുന്നത്.

ഇതോടെ ഡൽഹിയിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് നിലവിൽ ആവശ്യമായ 5 മണിക്കൂർ യാത്ര മൂന്നര മണിക്കൂറായി കുറയും.1,386 കിലോമീറ്റർ പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയിരിക്കും ഇത് .നിലവിൽ എട്ടുവരി പാതയാണ് നിർമ്മിക്കുന്നതെങ്കിലും ഭാവിയിൽ 12 വരി പാതയാക്കാനാവും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി ഒരു ഹെലിപ്പോർട്ടും സജ്ജമാക്കിിയട്ടുണ്ട്. 2024 ഓടെ പദ്ധതി പൂർണമായും പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്