ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം; കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്രയുമായി ജെറ്റ് എയര്‍വേസ്

0

ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവതിയ്ക്ക് വിമാനത്തില്‍ സുഖപ്രസവം. അതെസമയം വിമാനത്തിനുള്ളില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രയാണ് ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചത്.

ജെറ്റ് എയര്‍വേസിന്‍റെ 9W 569 വിമാനത്തിലായിരുന്നു അപൂര്‍വ ജനനം. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കലശലാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് ക്‌ളാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായി ഒരു നഴ്‌സായിരുന്നു യുവതിയ്ക്ക് തുണയായത്. മറ്റു വിമാന ജീവനക്കാരും യുവതിയുടെ സഹായത്തിനായി കൈകോര്‍ത്തു. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ജനനം സംഭവിച്ച് ഒന്നര മണിക്കൂറിനു ശേഷമാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനു ശേഷമാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.