താന്‍ ചെയ്ത തെറ്റെന്താണെന്നു കണ്ണീരോടെ ഡോക്ടര്‍ കഫീല്‍ ഖാന്‍; എട്ടു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷം മകനേയും ഭാര്യയെയും കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് ഗോരഖ്പൂര്‍ ഡോക്ടര്‍

0

ഇപ്പോഴും താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഗോരഖ്പൂരിലെ ഡോക്ടര്‍ കഫീല്‍ ഖാന് അറിയില്ല. ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാൻ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്. എന്നാല്‍ ഇത്രകാലം യാതൊരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിഞ്ഞ ഗോരഖ്പൂര്‍ ഹീറോ കഫീല്‍ ഖാന്‍ കരഞ്ഞു കൊണ്ടു ചോദിക്കുന്നു ജയിലടക്കാന്‍ മാത്രം എന്തുതെറ്റാണ് ഞാന്‍ ചെയ്തതതെന്നു.

നീണ്ട കാലത്തെ ജയില്‍ ജീവിതത്തിനു ശേഷം ജയിലിനു പുറതെത്തിയപ്പോള്‍ സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കായിരുന്നു. മകനെ കണ്ടപ്പോള്‍ കഫീല്‍ ഖാന്‍ പെട്ടികരഞ്ഞു കൊണ്ടാണ് അദ്ദേഹം വാരിയെടുത്തത്. താൻ ശാരീരകമായും, മാനസികമായി, വൈകാരികമായും തളർന്നിരിക്കുകയാണെന്ന് ഡോ.കഫീൽ ഖാൻ എൻഎൻഐയോട് പറഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് ശിശുമരണങ്ങളുടെ പേരിൽ കുടുക്കി കഫീൽ ഖാനെ ജോലിയിൽ നിന്ന് പുറത്താക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തത്.

ആ ദിവസം ഒരു അച്ഛനെന്ന നിലയിൽ ഒരു ഡോക്്ടറെന്ന നിലയിൽ, ഒരു യഥാർഥ ഹിന്ദുസ്ഥാനിയെന്ന നിലയിൽ എന്താണോ ചെയ്യേണ്ടത് അതാണ് ഞാൻ ചെയ്തതതെന്നു കഫീല്‍ ഖാന്‍ പറയുന്നു. തന്റെ ഭാവി ഇപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുമ്പിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കും എന്നും ഡോക്ടര്‍ പറയുന്നു. 2017 ആഗസ്റ്റിലായിരുന്നു കഫീല്‍ ഖാന്‍ ജയിലടക്കപ്പെടുന്നത്തിന് ആസ്പദമായ സംഭവം നടന്നത്. ഔദ്യോഗികമായി അവധിയിലായിരുന്നിട്ടു കൂടി ഓക്‌സിജന്‍ കിട്ടാതെ മരണത്തിനു കീഴടങ്ങുന്ന കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഫീല്‍ ഖാന്‍ ഓടി എത്തിയിരുന്നു. പക്ഷെ പിന്നീടു അദ്ദേഹമാണ് പിന്നീട് കുറ്റക്കാരന്‍ എന്ന രീതിയിലേക്ക് ആരൊക്കെയോ തിരക്കഥ മാറ്റിയെഴുതുകയായിരുന്നു.

ഓക്‌സിജന്‍ സിലണ്ടറുകള്‍ സ്വകാര്യ ക്ലിനിക്കിലേയ്ക്കു കടത്തി എന്ന് ആരോപിച്ചാണ്  കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിആർഡി മെഡിക്കൽ കോളേജിൽ 9 പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.2017 ഓഗസ്റ്റിൽ ഒരാഴ്ചയ്ക്കിടെ അറുപതോളം നവദാത ശിശുക്കളാണ് മരിച്ചത്. ഓക്‌സിജൻ വിതരണത്തിലെ കുഴപ്പങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ യുപി സർക്കാർ നിഷേധിച്ചിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.