ഗാർഹിക പീഡന പരാതികൾ പറയാനുണ്ടോ ? അപരാജിത സഹായത്തിനുണ്ട്

0

തിരുവനന്തപുരം: ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് പൊലീസിനെ ഉടനടി വിവരമറിയിക്കാൻ ഹെൽപ് ലൈൻ നമ്പറുകൾ സജീവമായി. സ്ത്രീധന പീഡന പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക നോഡൽ ഓഫിസറെ നിയോഗിച്ചു. പരാതികൾ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവർത്തനം തുടങ്ങും. സ്ത്രീധനപീഡനം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.

സ്ത്രീധന പരാതികൾ അന്വേഷിക്കുന്നതിന് പത്തനംതിട്ട എസ്പി ആർ നിശാന്തിനിയെ നോഡൽ ഓഫിസറായി നിയമിച്ചു. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് പരാതി നൽകാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാർഹിക പീഡന പരാതികളും ഇനി അറിയിക്കാം. [email protected] എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് മുതൽ നിലവിൽ വരും.