ഉണക്കമീന്‍ വീട്ടിലെത്തും.. ഓണ്‍ലൈനായി

0

ഇനി ഉണക്കമീന്‍ കഴിക്കാന്‍ ഇനി കൊതിച്ചാല്‍ അടുത്ത ലീവിന് വീട്ടില്‍ എത്തുന്ന വരെ കാത്തിരിക്കേണ്ട. ഡിഷ് കേരള എന്ന പേരില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഉണക്കമത്സ്യങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം നിലവില്‍ വന്നു. www.drishkerala.com  എന്ന വെബ് സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം. സൗജന്യമായി ഇവ വീട്ടിലെത്തും.

നീണ്ടകര കരിക്കാടി, അഷ്ടമുടി തെള്ളി, മലബാര്‍ നെത്തോലി എന്നിവയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എംആര്‍പിയില്‍ നിന്ന് 20 ശതമാനം വിലക്കുറവിലാണ് വില്‍പന.