ദുബായ് ഭരണാധികാരിയ്ക്ക് ജോലിക്ക് ആളെ വേണം; ശമ്പളം ഏകദേശം 1.82 കോടി ഇന്ത്യന്‍ രൂപ

0

ജോലിക്ക് ആളെ തേടി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു .ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ പരസ്യമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. ജോലിയ്ക്കായി ഒരാളെ തേടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തതത് .

ജനങ്ങളെ സേവിക്കാന്‍ അറിയണമെന്നതാണ് അദ്ദേഹം യോഗ്യതയായി ആവശ്യപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് പത്ത് ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം 1.82 കോടി ഇന്ത്യന്‍ രൂപ) ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം. ഇത് മാസ ശമ്പളമാണോ വാര്‍ഷിക ശമ്പളമാണോയെന്ന് വ്യക്തമാക്കിട്ടില്ലെങ്കിലും പ്രതിമാസം 10 ലക്ഷം ദിര്‍ഹം നല്‍കുമെന്നാണ് അല്‍ അറബിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.നിങ്ങള്‍ ഉപകാരമുള്ള ഒരാളെന്ന് നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് തോന്നണം. അഞ്ച് വയസിനും 95 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സനദ്ധ പ്രവര്‍ത്തനത്തിന്റെയെങ്കിലും ഭാഗമായി പ്രവര്‍ത്തിച്ച ആളായിരിക്കണമെന്നും നിഷ്‌കര്‍ശിച്ചിട്ടുണ്ട്. യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല അറബ് ലോകത്തെ ആര്‍ക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.എന്തായാലും സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാണ് .