പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെളിയിച്ച് ബുർജ്ജ് ഖലീഫ

1

ദു​ബാ​യ്: ബുർജ്ജ് ഖ​ലീ​ഫ​യി​ൽ പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ചു. പാ​കി​സ്ഥാ​ന്‍റെ 79ആം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പതാക തെളിച്ചത്.

യു.എ.ഇയിലെ കോൺസുലേറ്റിൽ നിന്നും ലഭിച്ച വിവരപ്രകാരം രാ​ത്രി​യി​ൽ ര​ണ്ടു ത​വ​ണ പാ​കി​സ്ഥാ​ൻ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചിരുന്നു എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വൈകിട്ട് 7:45നും രാത്രി 9 മണിക്കുമാണ് പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചത്. ലോ​ക​ത്തി​ലെ ഉ​യ​ര​മേ​റി​യ കെ​ട്ടി​ട​മാണ് ബുർജ്ജ് ഖലീഫ.