‘ചക്കരേ എവിടെയാ’ എന്നു തുടങ്ങുന്ന മെസേജുകൾ: ലളിതയെ ഓർത്ത് ദുൽഖർ

0

അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിച്ച് നടന്‍ ദുൽഖർ സൽമാൻ. ഒനടി കെപിഎസി ലളിതയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വെള്ളിത്തിരയിലെ തന്റെ ഏറ്റവും മികച്ച ജോഡി എന്ന് പരാമര്‍ശത്തോടെയാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തന്നോടൊപ്പം അമ്മയും മകനുമായി നിരന്തരം കലഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് കെപിഎസി ലളിത ആഗ്രഹം പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്, ദുല്‍ഖര്‍ കുറിച്ചു.

മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700ല്‍ അധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. ശ്രീക്കുട്ടി മകളാണ്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.