കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി ഇന്ന് ലോക ഭൌമ ദിനം

0

ഇന്ന് ഏപ്രിൽ 22 ലോക ഭൌമ ദിനം ….
പുഴകളും കുളങ്ങളും നികത്തി മരങ്ങളും കുന്നുകളും പിഴുതെടുത്ത് തന്നിഷ്ടം കാണിച്ച മനുഷ്യൻ കൊടും ചൂട് താങ്ങാതെ ദൈവത്തേയും പ്രകൃതിയേയും പ്രാകി ജീവിതം തള്ളിനീക്കുന്നു …. മാറിവരുന്ന ഓരോ വർഷങ്ങളിലും ഭൌമ ദിനവും പരിസ്ഥിതി ദിനവും വിപുലമായി കൊണ്ടാടുമ്പോഴും വസിക്കുന്ന ഭൂമിക്കു വേണ്ടിയോ വളർന്നു വരുന്ന തലമുറക്ക്‌ വേണ്ടിയോ ഒന്നും കാത്തു വെക്കുന്നില്ല…….. മൺസൂൺ കാലങ്ങളിൽ നിറഞ്ഞൊഴുകി കടലിലെത്തുന്ന ജീവജലം ഇത്തിരിയെങ്കിലും കാത്തു വെച്ചിരുന്നെങ്കിൽ ……….ഒരു മരതൈ എങ്കിലും ഈ മണ്ണിൽ നട്ടു പിടിപിച്ചിരുന്നുവെങ്കിൽ വാക്കുകളിൽ മാത്രം കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്ന്യങ്ങളെ ഈ നാട്ടിൽ നിന്നും പടിയിറക്കി വിട്ടിരുന്നുവെങ്കിൽ …..ഈ ചൂടുകാലം ഇത്ര കഠിനമാകില്ലായിരുന്നു എന്ന് ഈ ദിനം നമ്മെ ഓര്‍മ്മപെടുത്തുന്നു.കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ 2050 ഓടെ ശരാശരി ആഗോളതാപനില 0.02 ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ 0.28 ഡിഗ്രി സെന്‍റിഗ്രേഡ് വരെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടമ്പടി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമോ എന്ന സംശയം ബാക്കിയാണ്.

കഴിഞ്ഞ ആറര ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ്‌ ഇപ്പോള്‍. 1850 മുതല്‍ക്കുള്ള കണക്കു പരിശോധിച്ചാല്‍ ഏറ്റവും ചൂടു കൂടിയ പത്തു വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞു പോയത്‌. ഈ അവസരത്തില്‍ നാമോരോത്തരും ഭൌമ പരിചരണത്തിനും സംരക്ഷണത്തിനും ശ്രമിക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.