ഈ ഭൗമദിനത്തില്‍ കാനഡയിലെ സ്‌ലിംസ് നദി മനുഷ്യന് നല്‍കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്; പ്രകൃതിചൂഷണം കാരണം നദി പൂര്‍ണമായും അപ്രത്യക്ഷമായി

0

കാനഡയിലെ അതിമനോഹരമായ സ്‌ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായ വാര്‍ത്ത‍ ഞെട്ടലോടെയാണ് ലോകം കേട്ടത് .എന്നാല്‍ ആ ഞെട്ടലിനു അപ്പുറം ഈ സംഭവം ലോകത്തിനു നല്‍കുന്ന ചില വലിയ മുന്നറിയിപ്പുകള്‍ ഈ ഭൌമദിനത്തില്‍ പറയാതെ വയ്യ .

2016 മെയ് 26നും 29നുമിടയ്ക്കാണ് കാനഡയിലെ സ്‌ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായത്. ഒരുവര്‍ഷം മുമ്പ് നാലേ നാലു ദിവസം കൊണ്ട് ഒരു നദി മാഞ്ഞുപോവുകയായിരുന്നു. റിവര്‍ പൈറസി അഥവാ പ്രകൃതി തന്നെ നദിയെ കൊള്ളയടിച്ച് ഇല്ലാതാക്കുന്നതാണ് സംഭവം. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇക്കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

കാനഡയിലെ യുകോണ്‍ എന്ന സ്ഥലത്തിലൂടെയാണ് സ്ലിംസ് നദി ഒഴുകുന്നത്. ഇതിലേക്കാവശ്യമായ ജലം എത്തുന്നതാകട്ടെ സമുദ്രനിരപ്പില്‍ നിന്ന് 60009000 അടി മുകളിലായുള്ള കേസ്കാവുഷ് എന്ന മഞ്ഞുമലയില്‍ നിന്നും. സാധാരണ ഗതിയില്‍ ഉരുകുന്നതിനനുസരിച്ച് മഞ്ഞുമലകളില്‍ പുതുതായി മഞ്ഞുകണങ്ങള്‍ കൂടിച്ചേരാറുണ്ട്. ഇതിന്റെ രണ്ടിന്റെയും തോത് ഒരേപോലെയായിരിക്കും. പക്ഷേ മഞ്ഞുരുകല്‍ കൂടുകയും പുതിയ മഞ്ഞ് എത്തിച്ചേരാതാകുകയും ചെയ്യുന്ന അവസ്ഥയാണ് “ഗ്ലേഷ്യര്‍ റിട്രീറ്റ്’ എന്നറിയപ്പെടുന്നത്. ഇതാണ് കേസ്കാവുഷിനും സംഭവിച്ചത്. അതോടെ ഈ മഞ്ഞുമല തെക്കുഭാഗത്തേക്കായി ചെരിഞ്ഞു. അതുവരെ വടക്കുഭാഗത്ത് സ്ലിംസ് നദിയിലേക്ക് ഒഴുക്കിയിരുന്ന വെള്ളം ദിശമാറി തെക്കോട്ടൊഴുകാന്‍ തുടങ്ങി. അത് മഞ്ഞുമലയില്‍ തെക്കോട്ടേക്കായി വിള്ളലുകളും സൃഷ്ടിച്ചു. കുത്തനെയുള്ള ഇറക്കമായിരുന്നു ഇതിന്റെ പ്രത്യേകത.Image result for diverted-in-the-rare-case-of-river-piracy

അതുവഴി മുഴുവന്‍ വെള്ളവുമൊഴുകിയെത്തിയത് അല്‍സെക് നദിയിലേക്കും അവിടെ നിന്ന് ഗള്‍ഫ് ഓഫ് അലാസ്കയിലേക്കും. നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്ന പ്രതിഭാസമാണ് ഇവിടെ ദിവസങ്ങള്‍ കൊണ്ട് നടന്നത് എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ അതിന്റെ ഗൌരവം .ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത് കൊണ്ട് പരിസ്ഥിതിയില്‍ അസാധാരണമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങനെ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സ്ലിംസ് നദിയുടെ അപ്രത്യക്ഷമാകലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഇതിനുകാരണമായി കരുതപ്പെടുന്നത്.ഈ സംഭവം എല്ലാവര്ക്കും ഒരു മുന്നറിയിപ്പാണ് .ഇനിയും പ്രകൃതിയെ ദ്രോഹിച്ചാല്‍ പ്രകൃതി തിരിഞ്ഞുകൊത്തും എന്നതിന്റെ ഉദാഹരണം .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.