ഇന്തോനേഷ്യയില്‍ ഭൂചലനം; തീവ്രത 7.5

0

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 7.5 തീവ്രതയില്‍ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ. ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് തിങ്കളാഴ്ച ഭൂചലനം ഉണ്ടായത്. 220 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യതയില്ലെന്ന് ഹവായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. സുനാമി സാധ്യതാ മേഖലയാണ് ഇന്തോനഷ്യ.