വിവാഹ ചടങ്ങ് പൂർത്തിയായി 30 സെക്കന്റിനകം പ്രസവം; കാരണം തുറന്നു പറഞ്ഞ് ദമ്പതികൾ

0

പലതരം വിവാഹങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ വിവാഹം കഴിഞ്ഞ് കൃത്യം 30 സെക്കൻഡ് കഴിഞ്ഞതോടെ നവവധു ഒരു കുഞ്ഞിന് ജന്മം നൽകി… എന്ന വാർത്ത കുറച്ച് വ്യത്യസ്തമാണ്. കേക്കുമ്പോൾ തന്നെ അമ്പരപ്പ് തോന്നുന്നില്ലേ.ഈ വിവാഹ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. നാൽപ്പത്തഞ്ചുകാരനായ മിഖായേൽ ഗല്ലാർഡോയും 44കാരിയായ മേരി മാർഗ്രറ്റുമാണ് മേരിയുടെ പ്രസവത്തിന് നിമിഷങ്ങൾക്കു മുമ്പ് വിവാഹിതരായത്.

ന്യൂ ജഴ്സിയിലാണ് സംഭവം. വിവാഹശേഷം വെറും നിമിഷങ്ങൾക്കുള്ളിൽ അച്ഛനമ്മമാരായ നവ ദമ്പതികളുടെ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടൊണ് വാർത്ത പുറംലോകമറിഞ്ഞത്. ന്യൂജഴ്‌സിയിലെ വെസ്റ്റ്ഫീൽഡിൽ ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ 27നാണ് പ്രസവത്തിനായി മേരിയെ മോറിസ്ടൗൺ മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റ് ചെയ്തത്. ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

വർഷങ്ങളായി ഒരുമിച്ചു താമസിക്കുകയാണെങ്കിലും കുഞ്ഞു പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. അതിനുള്ള കാരണം അവർ വെളിപ്പെടുത്തുന്നതിങ്ങനെ.

വിവാഹിതരാകുന്നതിനു മുൻപാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ കോളത്തിൽ പങ്കാളികൾ എന്നേ എഴുതാൻ കഴിയൂ. എന്നാൽ വിവാഹശേഷമാണ് കുഞ്ഞ് പിറക്കുന്നതെങ്കിൽ ഔദ്യോഗികമായി ഭാര്യാ–ഭർത്താക്കന്മാർ എന്നു തന്നെ എഴുതാൻ കഴിയും.

തങ്ങളുടെ ആഗ്രഹം ഇരുവരും ആശുപത്രി അധികൃതരെ അറിയിച്ചു. മേരിയുടെയും മിഖായേലിന്റെയും ആഗ്രഹത്തിന് ആശുപത്രി അധികൃതരും സമ്മതം മൂളിയതോടെ പിന്നെ കാര്യങ്ങൾ ഒട്ടും വൈകിച്ചില്ല. ഇരുവരുടെയും അടുത്ത സുഹൃുത്തുക്കളെ വിവരം അറിയിച്ചു. ആശുപത്രിയോട് ചേർന്നുള്ള പ്രാർത്ഥനാമുറിയിൽ വിവാഹച്ചടങ്ങ് പൂർത്തിയായി അരനിമിഷത്തിനകം മേരിക്ക് പ്രസവവേദന തുടങ്ങുകയും നിമിഷങ്ങൾക്കകം അവർ‌ മിടുക്കനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മിഖായേൽ പ്രസ്റ്റല്ലോ ഗല്ലാർഡോ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.