ഇ- മാഗസിന്‍ ഇതളുകള്‍

0

 

സിങ്കപ്പൂര്‍::ഫെസ്ബൂകിലൂടെ  സൗഹൃദം പങ്കിട്ട രണ്ടായിരത്തില്‍ പരം മലയാളികളുടെ  കൂട്ടായ്മയാണ് മലയാളീസ് ഇന്‍ സിങ്കപ്പൂര്‍ ..സിംഗപ്പൂരില്‍ മലയാളികളുടെ സൗഹൃദവും സഹകരണവും ലക്ഷ്യമിട്ടാണ് കൂട്ടായ്മ ഉരുത്തിരിഞ്ഞത്. കായിക വിനോദങ്ങള്‍ക്കും മറ്റും  പ്രത്യേകം വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിങ്ങപൂരിനു പുറത്തു പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കുള്ള മറ്റൊരു സ്നേഹോപകാരമാണ് ഇതളുകള്‍. എന്ന ഇന്റര്‍നെറ്റ്‌ മാഗസിന്‍.. സിങ്ങപൂരിലെ മലയാളികള്‍ എം ഐ എസിന്റെ ഫെസ്ബൂക്ക്‌  സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന സാഹിത്യ സൃഷ്ടികളായിരുന്നു ഇത്തരത്തില്‍ ഒരു സംരഭത്തിന്റെ പ്രേരണയായി  മാറിയത്. മാഗസിന്റെ പ്രകാസനം കൌമുദി സിങ്ങപൂരിന്റെ മുഖ്യ പത്രാധിപര്‍ എം കെ ഭാസി നിര്‍വഹിച്ചു. സിങ്ങപൂരിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും മറ്റും ചടങ്ങില്‍ സംബധിച്ചു.