എമ്പ്രേയർ വിമാന ഇടപാട്; ഇന്ത്യയിലേക്ക് കോഴപ്പണം എത്തിച്ചുവെന്ന് സിംഗപ്പൂർ വ്യവസായിയുടെ വെളിപ്പെടുത്തൽ

0

എമ്പ്രേയർ വിമാന ഇടപാട് കേസിൽ സുപ്രധാന വെളിപ്പെടുത്തലുമായി സിബിഐ. തന്റെ സ്ഥാപനത്തെ മറയാക്കി ഇന്ത്യയിലേക്ക് കോഴപ്പണം എത്തിച്ചു എന്ന് സിംഗപ്പൂർ വ്യവസായി തെളിവുകൾ ഹാജരാക്കി കുറ്റസമ്മതം നടത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. Interdev Aviation Services എന്ന തന്റെ സ്ഥാപനത്തെ ഉപയോഗിച്ചാണ് കോഴപ്പണം ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് വ്യവസായിയായ ദേവ് ഇൻഡർ ബല്ല സമ്മതിച്ചതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

യുപിഎ സർക്കാരിന്റെ കാലത്താണ് Embraerന്റെ മൂന്ന് EMB-145 വിമാനം വാങ്ങാൻ ഇന്ത്യ സന്നദ്ധമായത്. ഇടപാടുമായി ബന്ധപ്പെട്ട് ഗൗതം ഖേയ്താൻ എന്ന അഭിഭാഷകനെ കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു 2009 ൽ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതർക്ക് കോഴ നൽകാനാണ് പണം എത്തിച്ചതെന്നാണ് സിംഗപ്പൂർ വ്യവസായിയുടെ വെളിപ്പെടുത്തൽ.

ഓഗസ്റ്റ് വെസ് ലാൻഡ് കേസിലും ഗൗതം ഖേയ്താനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ അഴിമതി നടന്നെന്ന് സ്ഥാപിക്കുകയാണ് സിംഗപ്പൂർ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐയുടെ ലക്ഷ്യം.