ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സണ്ണി ലിയോൺ കൊച്ചിയിലെത്തി, വിഡിയോ

0

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോൺ കൊച്ചി എയർ പോർട്ടിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് അരങ്ങേറുക.

കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നത്. സണ്ണിയെ കാണാനായി നിരവധി ആരാധകരാണ് കൊച്ചിയിൽ തടിച്ചു കൂടിയത്. കൊച്ചിയിലെ മറൈൻ ഡ്രൈവ് ​ഗ്രൗണ്ടിലും തിരുവനന്തപുരത്തെ ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുമാണ് പരിപാടി നടക്കുന്നത്.