മദീനയിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ നവംബര്‍ മുതല്‍

0

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ മദീനയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 27 മുതല്‍ പുനരാരംഭിക്കും. എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക.

ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മതപരമായ യാത്രയക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ തങ്ങളുടെ വിമാനങ്ങള്‍ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിലെ സെയില്‍സ് യുഎഇ വൈസ് പ്രസിഡന്റ് ഫാതിമ അല്‍ മെഹൈരി പറഞ്ഞു.