പ്രവാസി മലയാളി നാട്ടിൽ കൊവിഡ് ബാധിച്ചു മരിച്ചു

0

റിയാദ്: ഒരു വർഷം മുമ്പ് സൗദി അറേബ്യയിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോയ മലയാളി നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. റിയാദ് ബത്‍ഹയിൽ ആദ്യകാല പ്രവാസിയായിരുന്ന കണ്ണൂർ ആറളം സ്വദേശി പി.പി അബൂബക്കർ (58) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് കോഴിക്കോട് മിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദിലെ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്​. ഭാര്യ: ഹലീമ, മക്കൾ: അജ്‍മൽ, അസ്‍ഹർ, അഹ്‌ല, അഫ്ര. സഹോദരങ്ങൾ: ഹംസ്, നബീസ, ആസിയ, മൂസ, അസ്‍മ, മൊയ്‍തീൻ, ആയിഷ, മുഹമ്മദ്, ഫാത്തിമ. മരുമകൾ: ഹിബ.