പ്രവാസി യുവാവ് കുവൈത്തില്‍ ഷോക്കേറ്റ് മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവ് ഷോക്കേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജഹ്റ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.