പൊതു വേദിയിൽ നസ്രിയയെ ചേർത്തുപിടിച്ച് ഫഹദ്; വീഡിയോ വൈറൽ

1

നിർമാതാവ് ആൽവിൻ ആൻറണിയുടെ കൊച്ചിയിലെ ഹോട്ടൽ ഉദ്ഘാടനച്ചടങ്ങിൽ വൻ താര നിര. ഫഹദ് ഫാസി നസ്രിയ കുഞ്ചാക്കോ ബോബൻ വിഷു ഉണ്ണികൃഷ്ണൻ കവിയൂർ പൊന്നമ്മ എന്നിവരാണ് ചടങ്ങിനെത്തിയത്.

ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫഹദ് രണ്ടുവരി പാടണമെന്ന് ചാക്കോച്ചൻ ആവശ്യപ്പെട്ടു. ഞാൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടി നൽകി.

ചടങ്ങിനിടെ കുഞ്ചാക്കോ ബോബനും നസ്രിയയും വിഷ്ണുവും ചേർന്നെടുത്ത സെൽഫി നേരത്തെ പുറത്തുവന്നിരുന്നു. സെൽഫിക്കിടയിലുള്ള നസ്രിയയുടെ കുട്ടികുറുമ്പിനു കാഴ്ച്ചക്കാരേറെയായിരുന്നു. 1947 ഇന്ത്യൻ റെസ്റ്റോറന്റ് എന്നാണ് ഹോട്ടലിന് പേരുനൽകിയിരിക്കുന്നത്.