ദുബായിലേക്ക് മടങ്ങിയെത്തുന്നത് 18,000-ത്തിലേറെ ഇന്ത്യൻ പ്രവാസികൾ

0

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകള്‍ തുടങ്ങുന്നത്. 98 എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലായി 18,000-ത്തിലേറെ ഇന്ത്യൻ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് കണക്കുകൾ.

അതിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 52 വിമാനങ്ങളാണ് യു.എ.ഇ.യിലേക്കെത്തുക. കൊച്ചിയിൽ നിന്നും 21, തിരുവനന്തപുരം ഒമ്പത്, കോഴിക്കോട് 15, കണ്ണൂരിൽനിന്നും ഏഴും വിമാനങ്ങൾ യു.എ.ഇ.യിലേക്ക് പറക്കും. ഡൽഹി, മംഗളൂരു, മുംബൈ, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽനിന്നാണ് ബാക്കി 46 വിമാനങ്ങളും.