ആഹാരപ്രിയരെ..ഇതിലെ ഇതിലെ…

0

അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!

സിംഗപ്പൂര്‍ ഫുഡ്‌ ഫെസ്റ്റിവലിന്‍റെ ഭാഗമായി, ഇന്ത്യന്‍ ഷെഫ്സ് & ക്യുലിനറി അസോസിയേഷന്‍ (ICCA) ആണ് പ്രസ്തുത ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ലിറ്റില്‍ ഇന്ത്യക്ക് അടുത്തുള്ള സെരംഗൂണ്‍ റോഡില്‍, ജൂലൈ 17  മുതല്‍ 20 വരെ, മേള ഉണ്ടായിരിക്കും.

അന്താരാഷ്ട്രാ തലത്തില്‍ പ്രസിദ്ധരായ എട്ടോളം ഇന്ത്യന്‍ പാചകവിദഗ്ധര്‍ മേളയില്‍ തങ്ങളുടെ പലയിനം മാസ്റ്റര്‍ പീസുകള്‍ അവതരിപ്പിക്കും.

മേളയുടെ ഭാഗമായി, ലൈവ് പെര്‍ഫോര്‍മന്സസ്, കുക്കിംഗ്‌ ക്ലാസുകള്‍, കുക്കിംഗ്‌ മത്സരങ്ങള്‍, ഫ്രൂട്ട് & വെജിറ്റബിള്‍ കാര്‍വിംഗ് എന്നിവയും ഉണ്ടായിരിക്കും. മേളയിലേക്കുള്ള ടിക്കറ്റ്‌ സ്ഥലത്തുള്ള ബൂത്തില്‍ നിന്നും വാങ്ങാവുന്നതാണ്.