സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

0

സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ഇതിനിടെ തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് കൊവിഡ് ബാധിച്ച് മരിച്ചു. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായിരുന്നു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ ആണ് കാസർഗോഡ് കൊവിഡ് ബാധിച്ച് മരിച്ചത്. 22 വയസായിരുന്നു. രക്താർബുദത്തെ തുടർന്ന് മുനവർ റഹ്മാൻ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. പത്തനംതിട്ട ചുരുളിക്കോട് സ്വദേശിനി സരസമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 68 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉസ്മാനും കൊവിഡ് ബാധിച്ച് മരിച്ചു. വൃക്കരോഗിയായിരുന്നു. ഇതിനിടെ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു. 53 വയസുള്ള ഷാജിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.