ജാതകത്തിൽ പാപദോഷം; എട്ടു വർഷമായിട്ടും വിവാഹം ശരിയാകാത്ത സുഹൃത്തിന് വധുവിനെ തേടി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

1

ജാതകത്തിലെ പാപദോഷം കാരണം എട്ട് വർഷമായി വിവാഹം ശരിയാവാത്ത സുഹൃത്തിന് വധുവിനെ തേടി വിനീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. സുഹൃത്തായ രാജീവ് ഗോപാലനു വേണ്ടി വധുവിനെ തേടിയാണ് കുറിപ്പ് പങ്കുവച്ചത്. രാജീവിന്റെ ജാതകത്തിൽ പാപദോഷം ഉണ്ടെന്നും ക്കാരണത്താൽ എല്ലാ വിവാഹ ആലോചനകളും മുടങ്ങിയെന്നും വിനീഷ് പറയുന്നു. രാജീവിന്റെ ചിത്രവും വിശദവിവരങ്ങളും ഉൾക്കൊള്ളിച്ചതാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജാതിയോ ജാതകമോ സമ്പത്തോ ഒന്നും ഇനി നിക്കുന്നില്ലെന്നും സുഹൃത്തിനനുയോജ്യമായ പെൺകുട്ടികൾ ഉണ്ടെങ്കിൽ കാണിച്ചു തരണമെന്നും വിനീഷ് പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു.

ഫേസ്ബുക് കുറിപ്പ്

ഞാൻ ഈ പോസ്റ്റ് ഇടുന്നത് എൻറെ അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലൻ വേണ്ടിയാണ്. അവൻ ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡർ ആണ്. വീട്ടിൽ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്, ജ്യെഷ്ഠൻ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു ,ജ്യെഷ്ഠനു ഒരു കുഞ്ഞുണ്ട്. അവൻ 12 വർഷത്തോളം സൗദിയിൽ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു ,ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്, അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. അവനെക്കുറിച്ച് ഞങ്ങടെ നാട്ടിൽ എവിടെ ചോദിച്ചാലും ആരും ഒരു നെഗറ്റീവ് അഭിപ്രായം പറയില്ല. കഴിഞ്ഞ ആറ് എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു ഒന്നും ഇതുവരെ ശരിയായില്ല (17.03.2019).

കാരണം അവൻറെ ജാതകത്തിലെ പാപദോഷം ,ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികളിൽ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം. ജാതകത്തിന് പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ലൈഫ് ആണ് വേസ്റ്റ് ആയി പോകുന്നത് നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കിൽ എൻറെ സുഹൃത്തിന് ഒരു ലൈഫ് ഉണ്ടാവും അതിൻറെ കൂട്ടത്തിൽ ആ പെൺകുട്ടിക്കും ഒരു ലൈഫ് ഉണ്ടാകും .ഇനി കുട്ടിയുടെ ജാതിയോ ജാതകം സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. എൻറെ സുഹൃത്തിന് ചേരുന്ന ഒരു പെൺകുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കൾ ഈ പോസ്റ്റ് ഷെയർ ചെയ്തു മാക്സിമം ആൾക്കാരിലേക്ക് എത്തിക്കുക.