ഗൂഗിളിലെ ജോലി കളഞ്ഞു  സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപ്പെടാം

0

എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാര്‍. എന്നാല്‍ ഉള്ള ജോലി കളഞ്ഞിട്ടു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപെടാം. കക്ഷി ഉപേക്ഷിച്ചത് ഏതു കമ്പനിയിലെ ജോലി ആണെന്ന് കൂടി കേട്ടോളൂ. ഗൂഗിളിലെ നല്ല ഒന്നാന്തരം ജോലി.

ഈ കക്ഷിയുടെ പേര്  മുനഫ് കപാഡി എന്നാണു. ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍പ്പനയുമായി ഇറങ്ങിയ യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. മുംബൈ സ്വദേശിയാണ് ഈ പയ്യന്‍. ഗൂഗിളിലെ ജോലി നിര്‍ത്തി തുടങ്ങിയ ഭക്ഷണശാലയില്‍ നിന്ന് മുനാഫ് സമ്പാദിക്കുന്നത് 48,16000 രൂപയാണ്. ചെറുപ്പത്തില്‍ അമ്മയെ സഹായിച്ചിരുന്ന യുവാവ് 2014 വീട്ടില്‍ തന്നെ ബോഹ്‌രി കിച്ചന്‍ എന്ന പേരില്‍ ഭക്ഷണശാല തുടങ്ങി.

ഇതോടെ ദിവസവും 30 ഏറെ ഓഡറുകള്‍ ഇവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈയിലെ അറിയപ്പെടുന്ന ഭക്ഷണശാലയായി ബോഹ്‌രി കിച്ചന്‍ മാറുകയായിരുന്നു. അടുത്ത വര്‍ഷത്തോടെ രണ്ടാമത് ഒരു ഭക്ഷണശാല കൂടി തുടങ്ങാനുള്ള തയാറടുപ്പിലാണ് ഈ യുവാവ്. ഇതു കൂടാതെ ന്യുയോര്‍ക്ക് നഗരം ആസ്ഥാനമാക്കി ഒരു റസ്‌റ്റോറന്റ് തുടങ്ങാനും ഈ 28 കാരന്‍ പ്ലാനിടുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.