ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും

0

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്. തെക്കന്‍കേരളത്തിലെ ബീച്ചുകളും കായലുകളും സഞ്ചാരികള്‍ക്കു സുപരിചിതമാണെങ്കിലും അതിനേക്കാള്‍ മനോഹരമാണു വടക്കന്‍ കേരളത്തിലെ കാഴ്ചകളെന്നു ലോണ്‍ലി പ്ലാനറ്റ് വിവരിക്കുന്നു. വിനോദ സഞ്ചാരത്തിന് പേരുകേട്ട സിംഗപ്പൂരും ഇന്തോനീഷ്യയും ശ്രീലങ്കയും മലേഷ്യയുമൊക്കെ പട്ടികയില്‍ കേരളത്തിനു പുറകിലാണ്.മനോഹരമായ ബീച്ചുകള്‍, ബേക്കല്‍ കോട്ട, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം ടൂറിസത്തില്‍ പേരുകേട്ട ഗോവയേക്കാള്‍ മികച്ചതാണെന്നാണ് ലോണ്‍ലി പ്ലാനറ്റിന്റെ നിരീക്ഷണം.