ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം അനുവദിച്ച് സർക്കാർ

0

തിരുവനന്തപുരം: ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചെവ്വാഴ്ചയാണ് ധനംവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദേശവും ഉള്ളപ്പോഴാണ് സർക്കാർ ഗവർണർക്ക് തുക അനുവദിച്ച് ഉത്തരവിറക്കിയത്.