സ്വതന്ത്ര രാജ്യമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി പാസ്‌പോർട്ട് ഇല്ല; കാരണം ഇതാണ്

0

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ രാഷ്ട്രമാണ് ഗ്രീന്‍ ലാന്‍ഡ്‌ . പല രാജ്യങ്ങൾക്കും കൗതുകം ജനിപ്പിക്കുന്നതും മനോഹരവുമായ പാസ്‌പോർട്ട് ഉള്ളപ്പോൾ സ്വതന്ത്ര രാജ്യമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി പാസ്‌പോർട്ട് ഇല്ല എന്നതാണ് കൗതുകകരമായ വാര്‍ത്ത. സ്വതന്ത്ര രാഷ്ട്രമായിട്ടും ഗ്രീൻലാൻഡിന് സ്വന്തമായി ഒരു പാസ്‌പോർട്ട് ഇല്ല എന്നതാണ് സത്യം. ഗ്രീൻലാൻഡ് ഇപ്പോഴും ഉപയോഗിക്കുന്നത് ഡാനിഷ് പാസ്‌പോർട്ട് ആണ്. അതിനുള്ള കാരണമാണ് അത്ഭുതപ്പെടുത്തുന്നത്.

സ്വതന്ത്ര രാജ്യമാണെങ്കിലും ഗ്രീൻലാൻഡ് ഇപ്പോഴും ഡാനിഷ് നിയമത്തിൻ കീഴിലാണത്രേ. അതിനാൽ ഇവർക്ക് ഗ്രീൻലാൻഡ് പാസ്‌പോർട്ടിന് പകരം ഡാനിഷ് പാസ്‌പോർട്ട് നൽകുകയാണ് പതിവ്. ഇത് പലരിലും ചില ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. പലരും ഗ്രീൻലാൻഡിനെ സ്വതന്ത്ര രാജ്യമായി കണക്കാക്കുമ്പോൾ ഇത് സാങ്കേതികമായി ഒരു ദ്വീപ് തന്നെയാണെന്നതാണ് സത്യം.

ലോകത്തെ ഏറ്റവും വലിയ ദ്വീപ് ആണെങ്കിലും ഇത് ഇപ്പോഴും ഡെന്മാർക്കിനെ ആശ്രയിക്കുന്ന ഒരു സ്വയം ഭരണ പ്രദേശമാണ്. സ്വന്തമായ രാഷ്ട്ര പരിധിയും സ്വന്തം സർക്കാരും പാർലമെന്റും ഉള്ള ദ്വീപ് എന്നർത്ഥം.ജനഹിത പരിശോധന വഴി 1775ലാണ് ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമാകുന്നത്. 1979ൽ ഗ്രീൻലാൻഡ് പാർലമെന്റ് രൂപം കൊണ്ടു. പിന്നീട് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ മേഖലയുടെയും നിയന്ത്രണം കിട്ടി. സ്വയം ഭരണ അധികാരം ഉണ്ടെങ്കിലും ഇത് ഒരു സ്വതന്ത്ര രാജ്യമല്ലെന്നതാണ് സത്യം. സ്വതന്ത്ര രാജ്യമായി മാറണമെങ്കിൽ പരമാധികാരമില്ല. അംഗീകൃത അതിർത്തി തുടങ്ങിയ പല കാര്യങ്ങളും ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു.Image result for greenland