ഈ ഓണത്തിനു ഉണ്ടാക്കാം നല്ല അടിപൊളി പായസം

0

‘ഉണ്ടറിയണം ഓണം’ എന്നൊരു ചൊല്ല് തന്നെ ഉണ്ടല്ലോ. പണ്ടൊക്കെ പപ്പടവും ഉപ്പേരിയും പായസവും കൂട്ടി വയറു നിരസിച്ചു ഉണ്ണാനുള്ള അവസരമായിരുന്നു സാധാരണക്കാരന് ഓണം. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.എന്നാലും മലയാളിക്ക് ഇപ്പോഴും ഓണം ഗൃഹാതുരസ്മരണ ഉണര്‍ത്തുന്ന ഒന്നുതന്നെയാണ്. ഓണത്തിന് സദ്യ ഒരുക്കാത്ത മലയാളിയുണ്ടോ? അതില്‍ പ്രധാനം പായസം തന്നെ. ഇക്കുറി വ്യത്യസ്തമായ രണ്ടു പായസം പരീക്ഷിക്കാം.

പാലടപ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍

അട -125 ഗ്രാം

പാല്‍- രണ്ടര ലിറ്റര്‍

പഞ്ചസാര -500 ഗ്രാം

ഏലയ്ക്ക പൊടിച്ചത് -ഒരു ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഒരു ഉരുളിയില്‍ അടയും പാലും ചേര്‍ത്ത് തിളപ്പിക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ നന്നായി ഇളക്കി വേണം തിളപ്പിക്കാന്‍. അട വെന്താല്‍ അതിലേക്ക് നേരത്തേ എടുത്ത് വെച്ച പഞ്ചാസാര ചേര്‍ത്ത് വീണ്ടും ഇളക്കുക.

പായസം കുറുകി വരാന്‍ തുടങ്ങുമ്പോള്‍ ഏലയ്ക്കാ പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.

ചക്കപ്പായസം

ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത ചക്ക ചുള വേര്‍തിരിച്ചത് -– 500 ഗ്രാം

പഞ്ചസാര – 250

നെയ്യ് -– 50 ഗ്രാം

തേങ്ങ –- രണ്ടെണ്ണം

കശുവണ്ടിപ്പരിപ്പ് –- 50 ഗ്രാം

–- 50 ഗ്രാം

ഉണ്ടാക്കുന്ന വിധം

ചക്കച്ചുള അഞ്ച് പത്ത് മിനിട്ട് ആവിയില്‍ പുഴുങ്ങുക. പിന്നീട് ഇതിനെ തണുത്തതിന് ശേഷം അരച്ച് പള്‍പ്പ് എടുക്കുക. അരക്കാന്‍ മിക്‌സി ഉപയോഗിക്കാം. ഇjackfruitതിനെ കണ്ണി വലുപ്പമുള്ള അരിപ്പയില്‍ അരിച്ചെടുക്കുക.

അരിച്ച് ലഭിക്കുന്ന പള്‍പ്പിലേക്ക് പഞ്ചസാര ചേര്‍ത്ത് അടുപ്പത്ത് വെക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കാന്‍ ശ്രദ്ധിക്കണം. ഇത് കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ക്കുക.

ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ച് വരുമ്പോള്‍ ഒന്നാം പാലും ചേര്‍ക്കണം. ഇതിലേക്ക് വറുത്ത് വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ക്കുക.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.