ഹലാല്‍ ഭക്ഷണം വിളമ്പുന്ന, പര്‍ദ ധരിച്ച എയര്‍ഹോസ്റ്റസുമാര്‍ മാത്രമുള്ള വിമാനം; ബ്രിട്ടണിലെ ആദ്യ ‘ഹലാല്‍’ വിമാന സര്‍വീസ് ഉടമ ക്ലീനറില്‍ നിന്ന് വിമാനക്കമ്പനിയുടെ തലപ്പത്തേക്ക് വന്ന കഥ

0

ബ്രിട്ടണിലെ ആദ്യ ‘ഹലാല്‍’ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ അതിന്റെ പ്രത്യേകതകള്‍ ഏറെയാണ്‌. വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള കാസി ഷഫീഖുര്‍ റഹ്മാന്‍ എന്ന  32കാരന്റെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ കമ്പനി. മദ്യവും പോര്‍ക്കുമില്ലാത്ത, ഹലാല്‍ ഭക്ഷണം മാത്രം ലഭിക്കുന്ന, പര്‍ദ്ദ മാത്രം ധരിച്ച എയര്‍ ഹോസ്റെസ്സ്മ്മാരുള്ള ഏക വിമാനകമ്പനി കൂടിയാണിത്.

ബംഗ്ലാദേശില്‍ നിന്നും 1997ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയതാണ് റഹ്മാന്‍. വെറും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള റഹ്മാന്‍ തന്റെ കഠിനപ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ് ബിസിനസ് രംഗത്ത് ഇത്രത്തോളം ഉയരത്തിലെത്തിയത്. ഇന്ന് ഫിര്‍നാസ് എയര്‍വെയ്‌സ് എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ബംഗ്ലാദേശില്‍ നിന്നും ഈസ്റ്റ് ലണ്ടനിലെത്തിയപ്പോള്‍ തന്റെ അച്ഛനമ്മമാര്‍, അഞ്ച് സഹോദരന്മാര്‍, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പമാണ് റഹ്മാന്‍ കഴിഞ്ഞത്. ടവര്‍ ഹാംലെറ്റ്സിലെ സെ്റ്റഫാനി ഗ്രീന്‍ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം ജിസിഎസ്ഇ പാസായത്. റഹ്മാന്റെ ഒരു സഹോദരന്‍ ഈജിപ്തിലാണുള്ളത്. അദ്ദേഹം വഴി അവിടെ നിന്നും ശേഖരിച്ച പെര്‍ഫ്യൂമകള്‍ ലണ്ടനില്‍ വിറ്റഴിച്ചായിരുന്നു റഹ്മാന്‍ തന്റെ ബിസിനസ് ആരംഭിച്ചിരുന്നത്. വൈറ്റ് ചാപ്പല്‍ മോസ്‌കിന് പുറത്ത് പെര്‍ഫ്യൂമുകള്‍ വിറ്റഴിച്ചായിരുന്നു റഹ്മാന്റെ തുടക്കം. 

600 യൂറോ മാത്രമായിരുന്നു അതിന്റെ മുടക്ക് മുതല്‍. പിന്നീട് 19 സീറ്റുകളുള്ള ജെറ്റ് സ്ട്രീം 32 പ്ലെയിന്‍ ലീസിനെടുത്ത് വിമാനക്കമ്പനി തുടങ്ങുകയായിരുന്നു. പിന്നീടാണ് ഹലാല്‍ വിമാന സര്‍വീസെന്ന ആശയം അദ്ദേഹത്തിന്റെ മനസില്‍ രൂപം കൊണ്ടത്. വിമാനസര്‍വീസിനെ മതപരമായ വിശ്വാസവുമായി കൂട്ടിയിണക്കാന്‍ സാധിച്ചാല്‍ അതൊരു വിപ്ലവമായിരിക്കുമെന്നാണ് റഹ്മാന്‍ പറയുന്നത്.മദ്യം വിളമ്പാത്ത ഈ വിമാന സര്‍വീസിലെ എയര്‍ ഹോസ്റ്റസുമാര്‍ പര്‍ദയായിരിക്കും ധരിക്കുന്നത്. ഇതില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ തീര്‍ത്തും ഹലാലായിരിക്കും.. മിഡില്‍ ഈസ്റ്റിലേക്കാണ് ഫിര്‍നാസ് എയര്‍വേസ് സര്‍വീസ് നടത്താനൊരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ വിജയഗാഥ ചാനല്‍ 4 ല്‍ ഹൗ ടു സ്റ്റാര്‍ട്ട് ഏന്‍ എയര്‍ലൈന്‍ എന്ന പേരില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു.