ഭൂഖണ്ഡങ്ങള്‍ താണ്ടി ലോകകപ്പ്‌ കാണാന്‍ സൈക്കിളില്‍ റഷ്യയിലേക്കൊരു മലയാളി

0

ലോകകപ്പ്‌ കാണാന്‍ ചേര്‍ത്തലയില്‍ നിന്നും റഷ്യ വരെ സൈക്കിളില്‍ പോയാലോ ? അത്തരമൊരു വിചിത്രമായ സാഹസത്തിനിടയിലാണ് ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ആണ് ഈ വ്യക്തി. ഭൂഖണ്ഡങ്ങള്‍ താണ്ടി ലോകകപ്പ്‌ കാണാന്‍ സൈക്കിളില്‍ യാത്രയിലാണ് ഇദ്ദേഹം.

ഫെബ്രുവരി 23 ന് ആരംഭിച്ച സൈക്കിള്‍ യാത്ര നാലുമാസത്തിനിപ്പുറം അടുത്ത ആഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അവസാനിക്കാനിരിക്കെ ഇതുവരെ എല്ലാം വിജയം.

വിവിധ രാജ്യങ്ങള്‍ താണ്ടിയുള്ള യാത്ര വ്യത്യസ്തമായ നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ക്ലിഫിന്‍ പറയുന്നു. യാത്രയ്ക്ക് 70,000 രൂപയാണ് ഇതുവരെ ചെലവായത്. ഭക്ഷണം ഒപ്പം കരുതിയിരുന്നെങ്കില്‍ ചെലവ് ഇനിയും കുറയുമായിരുന്നെന്നാണ് ക്ലിഫിന്‍ പറയുന്നത്.ഹോട്ടലില്‍ താമസിക്കാതെ ടെന്റില്‍ താമസിച്ചാണ് ചെലവ് കുറയ്ക്കുന്നത്. ജിപിഎസും കയ്യിലെ മാപ്പും ഉപയോഗിച്ചാണ് വഴികള്‍ കണ്ടെത്തിയിരുന്നത്.ക്ലിഫിന്റെ സൈക്കിള്‍ സഞ്ചാരം 26 ന് നടക്കുന്ന ഫ്രാന്‍സ് – ഡെന്‍മാര്‍ക്ക് കളിയും കണ്ട് റഷ്യയിലൊന്നു കറങ്ങി അവസാനിക്കും. തനിക്ക് യാത്ര നല്‍കിയ അനുഭവം പറഞ്ഞ് ഒരു പുസ്തകം എഴുതാനും ക്ലിഫിന്‍ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.