ഹൻസിക കൃഷ്ണയ്ക്ക് പത്താം ക്ലാസിൽ മികച്ച വിജയം

0

പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ. 91 ശതമാനം മാർക്ക് ആണ് കൊച്ചുമിടുക്കി നേടിയത്. ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ഹൻസിക പറഞ്ഞു. ഐസിഎസ്ഇ സിലബസ് ആയിരുന്നു ഹൻസികയുടേത്.

കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളും തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് പഠിച്ചത്. എൽകെജി മുതൽ ആ സ്കൂളിൽ പഠിച്ച സഹോദരിമാർ അധ്യാപകർക്കും പ്രിയപ്പെട്ടവരാണ്. പ്ലസ് വൺ പഠനവും ഹൻസിക അവിടെത്തന്നെ തുടരാനാണ് തീരുമാനം.