മുഷിഞ്ഞ വേഷവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ആ വൃദ്ധന്‍ വന്നു; ഷോറൂമില്‍ നിന്നും വാഹനവുമായി തിരിച്ചിറങ്ങിയ അദ്ദേഹം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

0

മുഷിഞ്ഞു നാറിയ വസ്ത്രങ്ങുമായി മെര്‍സിഡസിന്റെയോ ജാഗ്വറിന്റെയോ ഷോറുമില്‍ ചെല്ലാന്‍ കഴിയുമോ ? വേഷത്തിന് വളരെ അധികം പ്രധാന്യം നല്‍കുന്ന സമൂഹം ആണ് നമ്മുടേത്‌. അത്കൊണ്ട് തന്നെ നമ്മുടെ  വേഷവിധാനവും നടപ്പും എടുപ്പുമൊക്കെ എല്ലാവരും ശ്രദ്ധിക്കും. ഈ സാഹചര്യത്തിലാണു സാമകാലിക ഉപഭോക്തൃ സങ്കല്‍പ്പങ്ങളെ എല്ലാം തകിടം മറിച്ച് ഒരു ഉപഭോക്താവ് ഹാര്‍ഡിലി ഡേവിസന്റെ ഷോറൂമിലേയ്ക്കു വന്നത്.

തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്. മുഷിഞ്ഞ വേഷവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ലംഗ് ദെച്ച എന്ന വൃദ്ധന്‍ കടന്നെത്തുകയായിരുന്നു. പക്ഷെ അയാള്‍ വാങ്ങിയ വാഹനം കേട്ടാല്‍ ഞെട്ടും.  പ്രീമിയം പട്ടികയിലെ സ്ഥിരസാന്നിധ്യമായ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍, അതും റെഡി പൈസ കൊടുത്ത്.

മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ ആ വൃദ്ധന്‍ ലംഗ് ദെച്ച എന്ന തായ്‌ലന്‍ഡുകാരനായിരുന്നു. മുഷിഞ്ഞ വേഷം ധരിച്ചു ഒരു ബൈക്ക് വാങ്ങാന്‍ പല ഷോറൂമുകളും അദ്ദേഹം കയറിയിറങ്ങി. ആരും അദ്ദേഹത്തെ ഉള്ളില്‍ പോലും കയറാന്‍ അനുവദിച്ചില്ല. ഹാര്‍ഡിലി ഡേവിസന്റെ ഷോറൂമിലും ആദ്യം ജീവനക്കാര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തന്നെയാണ് ശ്രമിച്ചത്. എന്നാല്‍ വളരെ ശ്രമപ്പെട്ടു താന്‍ ഹാര്‍ഡ്‌ലി ഡേവിസണ്‍ വാങ്ങാന്‍ വന്നതാണ് എന്നു ആ വൃദ്ധന്‍ ജീവനക്കാരെ പറഞ്ഞു മനസ്സിലാക്കി. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പത്തുമിനിറ്റിനുള്ളില്‍ സ്‌പോര്‍ട്ട്‌സ്റ്റാര്‍ 48 ഇയാള്‍ തിരഞ്ഞെടുത്തു. സ്പോർട്സ്റ്റർ തെരഞ്ഞെടുത്തതിന് പിന്നാലെ ലംഗ് ദെച്ച മുഴുവൻ പണവും നല്‍കുകയായിരുന്നു. 75300 തായ് ബാഹ്ത് (ഏകദേശം 13 ലക്ഷം രൂപ) ഉടനടി നല്‍കിയാണ് ലംഗ് ദെച്ച ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കിയത്.uploads/news/2017/05/106524/cyicl.jpg

ഷോറൂമില്‍ നിന്നും ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കുന്നതിന് മുമ്പ് മോഡല്‍ കിടന്ന് പരിശോധിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ലംഗ് ദെച്ചയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തായ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരിയെ ബന്ധപ്പെട്ടു കൂടതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ നിന്നും മോഡലിനെ പണം കൊടുത്ത് വാങ്ങിയ വൃദ്ധന്റെ പേര് ലംഗ് ദെച്ചയാണെന്ന് അവരിലൂടെയാണ് രാജ്യാന്തര സമൂഹം അറിയുന്നത്. ലംഗ് ദെച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണെന്നും, ഇക്കാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് മോട്ടോര്‍സൈക്കിള്‍ വാങ്ങുകയായിരുന്നു ലംഗ് ദെച്ച ആഗ്രഹിച്ചിരുന്നത് എന്നും സഹോദരി പറഞ്ഞു. എന്തായാലും  ഈ കക്ഷിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.