ഫേസ്ബുക്കിലായാലും യുട്യൂബിലായാലും പാചകക്കുറിപ്പുകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത കാലം ആണിത്. ഏതെങ്കിലും നല്ല പാചകവീഡിയോകള്‍ എത്തിയാല്‍ പിന്നെ അത് സൂപ്പര്‍ഹിറ്റ് ആയി ഓടുകയും ചെയ്യും.അടിപൊളി പാചകപേജുകള്‍ക്ക് ഒപ്പം തന്നെ പാരഡി കുക്കിംഗ് പേജുകളും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സുലഭം.
അത്തരത്തില്‍ ഒരു പാരഡി കുക്കിംഗ് പേജായ ഗാര്‍ണിഷ്ഡ് പുറത്തുവിട്ട ഒരു പാചകക്കുറിപ്പ് ആണിപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയിരിക്കുന്നത് .ഒന്നും രണ്ടുമല്ല 80,821,802 പേരാണ് ഈ വീഡിയോ കണ്ടത്. സംഭവം മറ്റൊന്നുമല്ല, ഐസ് ട്രേയില്‍ വെള്ളം നിറച്ച് ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കുന്നു. തുടര്‍ന്ന് ഐസ് ക്യൂബുകള്‍ മല്ലിയില വച്ച് അലങ്കരിക്കുന്നു. ഇതാണ് വീഡിയോയിലുള്ളത്. കാണുന്നവരെ മണ്ടന്‍മാരാക്കുന്ന വീഡിയോ ആണെങ്കിലും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്ന് കണ്ടു നോക്കൂ.