വയനാട്ടില്‍ വന്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് 34 ലക്ഷം

0

കല്‍പ്പറ്റ: മുത്തങ്ങയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 34,30,000 രൂപയുടെ കുഴല്‍പണം പിടികൂടി.ബെംഗളൂരു-കോഴിക്കോട് കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നാണ് 34,30,000 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമഴ്‌നാട് മധുര സ്വദേശി മുരുകേശ(53)നെ അറസ്റ്റ് ചെയ്തു.

വയനാട് എക്സൈസ് ഇന്റലിജന്‍സും വയനാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി മുത്തങ്ങ സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.