ഷൂട്ടിംഗിനിടെ അപകടം: നടൻ ഫഹദ് ഫാസിലിന് പരിക്ക്

0

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഫഹദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്.

നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം ഇന്നലെയാണ് അപകടം നടന്നത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ സെറ്റിലായിരുന്നു ഷൂട്ടിങ് നടന്നത്.

നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായതും. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ് അണിയറക്കാർ. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മാതാവ്.