28 വർഷത്തിനിടെ ആദ്യ പരോൾ; രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പുറത്തിറങ്ങി

0

ചെന്നൈ: 28 വർഷത്തെ ജയിൽ വാസത്തിനിടെ രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആദ്യമായി 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് മദ്രാസ് ഹൈക്കോടതിയാണ് നളിനിക്ക് പരോൾ അനുവദിച്ചത്.

3 വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ 12 മണിക്കൂർ അടിയന്തര പരോളിൽ വീട്ടിലെത്തിയതല്ലാതെ, ജയിൽവളപ്പ് വിടുന്നത് ആദ്യമായിട്ടാണ്.യു.കെയില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും നളിനിക്ക് വിലക്കുണ്ട്. കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്.

നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് കഴിയുന്നുണ്ട്. കേസില്‍ ഇവര്‍ക്ക് നേരത്തെ കോടതി വധ ശിക്ഷ വിധിച്ചെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. പിടിക്കപ്പെടുമ്പോൾ ഗർഭിണിയായിരുന്ന നളിനി ഹരിത്രയെ പ്രസവിച്ചത് ജയിലിൽ വെച്ചാണ്. 4 വയസ്സായപ്പോൾ മുരുകന്റെ മാതാതാക്കൾക്കു കുട്ടിയെ കൈമാക്കുകയായിരുന്നു. അരിത്ര ഇപ്പോൾ ലണ്ടനിൽ ഡോക്ടറാണ്.

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. വെല്ലൂർ രംഗപുരത്തെ ദ്രാവിഡ തമിഴ് പേരവൈ നേതാവ് സിംഗാരയ്യയുടെ വീട്ടിലാണു പരോൾകാലത്ത് നളിനി നിൽക്കുന്നത്.