അഞ്ചാമത്തെ ഇടപാടിന് ബാങ്കുകൾ 150 രൂപ ഈടാക്കി തുടങ്ങി

0

സ്വകാര്യ ബാങ്കുകൾ അഞ്ചാമത്തെ ഇടപാടിന് 150 രൂപ ഈടാക്കി തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കും. എച്ച്ഡിഎഫ് സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളാണ് ചാർജ്ജ് ഈടാക്കുന്നത്. സേവിങ്സ് അക്കൗണ്ടുകളിലേയും സാലറി അക്കൗണ്ടുകളിലേയും പിൻവലിക്കലിന് ഇത് ബാധകമാണ്.
ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എച്ച്ഡിഎഫ് സി ബാങ്കിൽ മറ്റൊരാളുടെ അക്കൗണ്ടിൽ ഇടാനും അതിൽ നിന്ന് എടുക്കാനുമുള്ള പണത്തിന്റെ പരിധി ഒരു ദിവസം 25,000 രൂപയാക്കി. ഐസിഐസിഐ ബാങ്കിൽ ഇത് അന്പതിനായിരമാണ്.
ആയിരത്തിന് അഞ്ച് രൂപ എന്നകണക്കിലാണ് 150 രൂപവരെ ഈടാക്കുന്നത്. ആക്സിസ് ബാങ്കിൽ ആദ്യ അഞ്ച്ഇടപാടുകളും പത്ത് ലക്ഷം രൂപയുടെ നിക്ഷേപും സൗജന്യമാണ്. പിന്നീടുള്ള ഏത് നിക്ഷേപത്തിനും ആയിരത്തിന് അഞ്ച് രൂപ ഈടാക്കും.