ദുബായ് വിമാനത്താവളത്തിൽ പുതിയ ബാഗേജ് നിയമം വരുന്നു; ഇനി സാധനങ്ങള്‍ കുത്തിനിറച്ചു കൊണ്ട് വന്നാല്‍ പണി കിട്ടും

0

ദുബായ് വിമാനത്താവളത്തിൽ പുതിയ  ലഗേജ് നിബന്ധനകള്‍ വരുന്നു .ഇനി പഴയത് പോലെ ഇഷ്ടപ്പടി സാധനങ്ങള്‍ കുത്തിനിറച്ചു കൊണ്ട് വന്നാല്‍ കിട്ടുക എട്ടിന്റെ പണിയാകും .കൂടാതെ ഫീസ് കൊടുത്ത് രണ്ടാമതു പായ്ക്ക് ചെയ്യേണ്ടിവരികയും ചെയ്യും .മാര്‍ച്ച്‌ 8 മുതലാണ് പുതിയ നിയമം നിലവില്‍വരുന്നത്.വിമാനത്താവളത്തിൽ ലഗേജുകൾ കൈകാര്യം ചെയ്യാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി.

കൃത്യമായ ആകൃതിയില്ലാത്ത ബാഗുകള്‍,അമിത വലിപ്പമുള്ള ബാഗുകള്‍,വൃത്താകൃതിയിലുള്ള ബാഗുകള്‍,പരന്ന പ്രതലമില്ലാത്ത ബാഗുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഉണ്ട് .ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബായ് വിമാനത്താവളത്തിലെ ബെൽറ്റുകളിൽ കുത്തിനിറച്ചതും അമിത വലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി .ഇത് പലപ്പോഴും വിമാനങ്ങള്‍ വൈകുന്നതിന് വരെ ഇടയ്ക്കുന്നതായി ദുബായ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അലി അംഗിസെഹ് പറഞ്ഞു.

മാര്‍ച്ച്‌ 8 മുതല്‍ വൃത്താകൃതിയിലുള്ളതും പരന്ന പ്രതലമില്ലാത്തതുമായ ബാഗേജുകള്‍ ഒരു കാരണവശാലും ചെക്ക്-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട്‌ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.9.3 മില്യണ്‍ ബാഗുകളാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം ജനുവരിയില്‍ മാത്രം കൈകാര്യം ചെയ്തത്. ഒരു ബാഗ് ശരാശരി 29 മിനിറ്റാണ് ഡി.എക്സ്.ബിയില്‍ ചെലവഴിക്കുന്നത്.അതുകൊണ്ട് ഇനി ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവർ അവ അഴിച്ച് വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളിൽ പാക്ക് ചെയ്യേണ്ടി വരും.