അതി തീവ്രമഴ: 4 ജില്ലകൾക്ക് ഇന്ന് അവധി

0

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള മഴയുടെ പശ്ചാത്തലത്തില്‍ നാളെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചു.

എന്നാൽ പത്തനംതിട്ട ജില്ലയിൽ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.തിരുവല്ല, ചാലക്കുടി, കോതമംഗലം, മൂവാറ്റുപുഴ, കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

അതേസമയം, മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.