പഴംപൊരി കേരളത്തിന്‍റെ മാത്രം സ്വന്തമാണോ?

0

കർക്കിടകമാസത്തിൽ പെയ്യേണ്ട മഴ ചിങ്ങത്തിലും  തോരാതെ പെയ്യുന്നു. വെറുതെ ഒരു പണിയും ഇല്ലാതെ പുസ്‌തകം വായിച്ചു ഇരിക്കുന്ന മകന്  വൈകിയിട്ടു ‘അമ്മ പശുവിൻപാലിൽ  തിളപ്പിച്ചുണ്ടാക്കിയ ഒരു ചായയും നല്ല വെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത ചൂട്  പഴംപൊരിയും കൂടി കൊണ്ട് വരുന്നു.. ഉഷാർ! ബുക്ക് ചെയ്ത ഫ്ലൈറ്റിൽ ക്യാൻസൽ ആയ കാരണം യാത്ര ചെയ്യാൻ സാധിക്കാതെ  വീട്ടുകാരെക്കുറിച്ചും നാടിനെകുറിച്ചും ഓർമകൾ ഐവറക്കുന്ന കൂട്ടത്തിൽ ഏതു ഒരു പ്രവാസിയുടെയും ചിന്തകളിൽ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള ഓർമ.

ഇന്നാകട്ടെ പഴംപൊരിയുടെ  ഒരു നൂറു കോമ്പിനേഷൻ ആണ് കേരളത്തിൽ ഉള്ളത്.. പഴംപൊരി ബീഫ്, പഴംപരി ഇടിയിറച്ചി മുതലായവ.. ഇന്ത്യയിൽ  തന്നെ കേരളത്തിൽ മാത്രം  സുലഭമായ നേന്ത്രപ്പഴം  കൊണ്ട് ഉണ്ടാകുന്ന  ഒരു ലഖു ഭക്ഷണം ആയതുകൊണ്ട് മലയാളി ഇതിനെ  കേരളത്തിന്റെ സ്വന്തം ഭക്ഷണമായി ഏറ്റെടുത്തു. എന്നാൽ നമ്മൾ മലയാളികൾ നമ്മുടെ സ്വന്തം എന്ന് കരുതുന്ന ഈ പഴംപൊരി യഥാർത്ഥത്തിൽ നമ്മുടെ മാത്രം സ്വന്തമാണോ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കു?

1511-ഇൽ പോർച്ചുഗീസ്കാരാണ്  ആദ്യമായി പഴംപൊരി എന്ന വിഭവം ഉണ്ടാക്കുന്നത് ചരിത്രം പരിശോധിച്ചാൽ മനസിലാവുന്നത് എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത് അവരാണ് ഇത് സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊണ്ട് വന്നതും. അങ്ങനെ തന്നെ ആയിരിക്കണം ഇത് കേരളത്തിലും ഉത്ഭവിച്ചത്. സമാന കാലഘട്ടത്തിൽ തന്നെയാണല്ലോ അവർ കോഴിക്കോട്ടേക്ക്  കച്ചവടത്തിനായി കാലു കുത്തിയതും കൊച്ചിയിൽ തുറമുഗം സ്ഥാപിച്ചതും.

വർഷങ്ങളായി നമ്മൾ മലയാളികളെ പോലെ തന്നെ ഇന്തോനേഷ്യയിൽ ഒരു വളരെ പ്രധാനപ്പെട്ട ലഘു ഭക്ഷണ പദാർത്ഥമാണ്  പഴംപൊരി. അവിടെ ഇതിനെ അറിയപ്പെടുന്നത് പിസാങ് ഗൊരംഗ് (https://en.wikipedia.org/wiki/Pisang_goreng) എന്നാണ്. വഴിയോര കച്ചവടക്കാരാണ് ഇത്  കൂടുതലായും അവിടെ വിൽക്കുന്നത്. ഇൻഡോനേഷ്യ കൂടാതെ മലേഷ്യയിലും,  ബ്രൂണെയിലും, ഫിലിപ്പീൻസിലും  ആണ് ഈ പലഹാരം നിലനിൽക്കുന്നു. സിംഗപ്പൂരിൽ ഈ രാജ്യങ്ങളുടെ എല്ലാം വലിയ സ്വാധീനം ഉള്ളത്  കൊണ്ട് ഇവിടെയും ഇതു  ധാരാളമായി ലഭിക്കുന്നു.