17ാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിച്ചു; പലവട്ടം അബോര്‍ഷന്‍; ഇത് തന്റെ ജീവിതത്തെ മാനസികമായും ശാരീരികമായും ബാധിച്ചു:പിങ്ക്

0

17ാം വയസ്സില്‍ ആദ്യമായി ഗര്‍ഭം ധരിച്ചു എങ്കിലും അത് അലസിപ്പോകുകയും അതോടെ താൻ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയുമായിരുന്നു വെന്ന് അമേരിക്കൻ ഗായിക അലീസ്യ ബെത്ത് മൂര്‍ എന്ന പിങ്ക് വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായത്തെ കുറിച്ച് അടുത്തിടെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് പിങ്കിന്റെ തുറന്നു പറച്ചിൽ.

ആദ്യ ഗർഭധാരണത്തിന് ശേഷം പലവട്ടം അബോര്‍ഷന്‍ സംഭവിച്ചു. ഇത് മാനസിക സംഘര്‍ഷം വര്‍ധിപ്പിച്ചു. തന്റെ ശരീരത്തെ താന്‍ വെറുത്തു. അഞ്ചു വര്‍ഷത്തിനു ശേഷം ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടി എങ്കിലും സന്തോഷം ലഭിച്ചില്ലെന്ന് പിങ്ക് പറയുന്നു.

പിങ്കിനും ഭർത്താവിനും രണ്ടു കുട്ടികളാണുള്ളത്. പ്രൊഫഷണല്‍ മോട്ടോര്‍ കാര്‍ റേസര്‍ കാരി ഹാര്‍ട്ട് ആണ് പിങ്കിന്റെ ഭര്‍ത്താവ്.